Wednesday, June 9, 2010

കാല്‍കീഴില്‍ സ്വപ്നം വിടരുമ്പോള്‍

ഒരാരവം പതുക്കെ ചിരകടിച്ചുയരുകയാണ് .ദിനങ്ങള്‍ പിന്നിടുമ്പോള്‍ ജൂണ്‍ പതിനൊന്നിന്റെ സായാഹ്നം മുതല്‍ മുപ്പതു ദിനരാത്രങ്ങള്‍ കാതടിപ്പിക്കുന്ന ഇരമ്പം വന്‍കരകളില്‍ നിന്ന് വന്കരകളിലേക്ക് പടരുകയായി .ലോകജനതയുടെ സ്വപ്നങ്ങളില്‍ സ്വര്നചിരകുള്ള കുതിരപ്പുരത്തെരി കളിത്തട്ടിലെ രാജകുമാരന്മാരെത്തുന്നു അവര്‍ത്തീര്‍ക്കുന്ന കളിയുടെ ചടുല താളങ്ങളില്‍ നാം സ്വയം മറന്നു അനുരാഗവിവശരാഗുന്നു.ജയിക്കുമ്പോള്‍ അലറിവിളിച്ചും, അട്ടഹസിച്ചും ,നിസ്സഹായതയുടെ കന്നുനീര്തുള്ളിയില്‍ നഷ്ടബോധത്തിന്റെ തീച്ചൂളയില്‍ നീരിയും കാലം കരുതിവച്ച മഹാമെലക്ക് നാലുവര്‍ഷം കൂടുംബോലോരിക്കല്‍ നാം സാക്ഷിയാവുന്നു .  കാലം അതില്‍ വരുത്തിയ എല്ലാ വ്യതിയനതോടെയും ഇരുള്‍ വെളിച്ചങ്ങലോടെയും ഈ കളി നമ്മുടെ മനസ്സിന്റെ ഉള്ളരകളിലെവിടെയോ കൂടുകൂട്ടുന്നു .ആഫ്രിക്കയെന്നോ യൂരോപ്പെന്നോ ക്ലബെന്നോ രാജ്യമെന്നോ വ്യത്യാസമില്ലാതെ നല്ല ഫുട്ബോള്‍ തിരയെ തന്നിലെക്കകര്ഷിക്കുന്ന കരയെപ്പോലെ ലോകമനസ്സാക്ഷിയെ തന്നിലെക്കടുപ്പിക്കുന്നു .നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പ്‌ യോഗ്യതക്കായി പടവെട്ടിയ ഇരുന്നോറോളം രാജ്യങ്ങള്‍ എന്നുരിലേറെ മത്സരങ്ങള്‍ രണ്ടായിരത്തില്‍ പരം ഗോളുകള്‍ രണ്ടുകോടിയോളം കാണികള്‍  അവരില്‍ നിന്ന് മുപ്പത്തിരണ്ട് ടീമുകള്‍ ആഫ്രിക്ക  ഒരുങ്ങിക്കഴിഞ്ഞു ഇരുട്ടിന്റെ ആസുരതയെ പ്രകസമാനമാക്കാന്‍ ആവെഷക്കടളിരംബുന്നു .അതിലേക്കു മനസ്സോരുങ്ങിക്കഴിഞ്ഞു

2 comments:

  1. അതേ അരങ്ങൊരുങ്ങിക്കഴിഞ്ഞു.
    ഇനി കാല്പന്തുകളിയുടെ വന്യസൗന്ദര്യം ആസ്വദിക്കാം
    :-)

    ReplyDelete
  2. നന്ദി സുഹൃത്തേ ,താങ്കളുടെ കമന്റു വായിച്ചു ഈ അക്ഷര ലോകത്ത് നമുക്കൊരുമിച്ചു പലയിടങ്ങളില്‍ ഇനിയും കണ്ടുമുട്ടം

    ReplyDelete