Wednesday, June 30, 2010

ഇറോം ഷര്‍മിള

സത്യാഗ്രഹം മഹാത്മജി ലോകത്തിനു നല്‍കിയ സമരായുധം .നാം ഇന്ന് കാണുന്ന രാഷ്ട്രീയക്കാരുടെ സത്യാഗ്രഹ നാടകമല്ലതു .സത്യാഗ്രഹം വിജയിപ്പിക്കാന്‍ ഒരു കര്‍മ്മയോഗിയെക്കൊണ്ടേ കഴിയു  എന്തെന്നാല്‍ അത് സ്വയം ശിക്ഷിച്ചുകൊണ്ട് അന്യന്റെ തെറ്റുകള്‍ തിരുത്താനുള്ള മൂര്‍ച്ചയേറിയ ആയുധമാണ് .
                        
അവള്‍ ഇന്നും മൌനത്തിന്‍ മൂടുപടമണിഞ്ഞിരുന്നു
അര്‍ത്ഥതലങ്ങള്‍ നൂറുനൂരുലരാ മൌനം
രാജ്യത്തിന്‍ മനസാക്ഷി മുന്നില്‍ തെങ്ങലകുമ്പോള്‍
പത്തുവര്‍ഷം പിന്നില്‍ മണിപ്പൂരില്‍
മൌനത്തിന്‍ വാല്‍മീകമണിഞോരാ പെണ്‍കൊടി
സത്യാഗ്രഹം പിറന്നൊരീ മണ്ണില്‍ ധര്‍മ്മ
ത്തിന്‍ തിരുപ്പിരവിക്കായിന്നും സത്യഗ്രഹമിരിക്കുന്നു
ധന്ടകാരന്യം ധഹിപ്പിചോരഗ്നിപോല്
ജ്ജ്വലം അവള്‍ പേര്‍ ഇറോം ഷര്‍മിള
പിറന്ന മണ്ണിന്‍ മാനം കാക്കെണ്ടാവര്‍
കൂടെ പിറന്ന പെണ്ണിന്‍ മാനം കവര്‍ന്നപ്പോള്‍
അധികാരവര്‍ഗം മുതലക്കന്നീരിന്‍ പടം പൊഴിച്ചപ്പോള്‍
സ്വയം ശിക്ഷിച്ചുകൊണ്ട ഭാരതസ്ത്രീ തന്‍
ഭാവ ശുധിക്കായി വേറിറ്റൊരീ സമരത്തിന്‍ വാതില്‍ തുറന്നവള്‍
പുതു നൂറ്റാണ്ടിന്‍ പിറവിയിലെപ്പോഴോ 
പിരവിയെടുത്തോരാ ശപഥവും  കാനുകയില്ലിനി
ഞാന്‍ എന്നെപ്പെറ്റൊര മാതാവിനെയും നീതി കിട്ടും വരെ
കണ്‍ പാര്‍തിടുമോ ഇനിയെങ്കിലും ദുരമൂതോരാധികാരവര്‍ഗവും
                                           ഇത് കവിതയാണോ അറിയില്ല മനസ്സില്‍ നിസ്സഹായതയുടെ കനലുകള്‍ എരിയുമ്പോള്‍ ഉള്ളില്‍ തോന്നിയ രോഷം കുത്തിക്കുരിച്ചതാണ് .തെറ്റ് കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും പൊറുക്കുക .ഉദ്ദേശ്യ ശുധിയോര്‍ത്തു മാപ്പ് തന്നീടുക

3 comments:

  1. ആശയവും വരികളുമാണ് പ്രസക്തം. കവിതയല്ല
    ;-)

    ReplyDelete
  2. 'ഈ ഉരുക്ക് വനിതയുടെ' പോരാട്ടം മണിപ്പൂര്‍ ജനതയ്ക്കുവേണ്ടി മാത്രമല്ല. ചൂഷണത്തിന്റെയും അവഗണനയുടെയും അന്യതാബോധത്തിന്റെയും പടുകുഴിയില്‍ ഉഴലുന്ന ആയിരങ്ങളുടെ കണ്ഠനാദമാണത്. ഇത്തരം അനീതികള്‍ക്കെതിരില്‍ ശബ്ദിക്കാതിരിക്കാന്‍ എന്ത് ന്യായമാണ് നമുക്കുള്ളത്. ഓര്‍ക്കുക, അനീതിക്കെരെ ശബ്ദിക്കാതിരിക്കുന്നവന്‍ അവനിനി മദ്യശാലയിലായാലും ദേവാലയത്തിലായാലും ഒരുപോലെയാണ്.

    ഇറോം ശര്‍മ്മിളക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ആഗസ്റ്റ് 26ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഉപവാസ സമരം

    ReplyDelete