വീണ്ടുമൊരു ജൂണ്‍ ഒന്ന് മനസിന്റെ കളരിയില്‍ അറിവിന്റെ ആദ്യാക്ഷരം തെളിയിക്കുന്ന ഗുരുദേവന് ദക്ഷിണവച്ച് നാല് ലക്ഷത്തോളം കുരുന്നുന്നുകള്‍ ഇന്ന് അക്ഷരമുട്ടതെക്ക് .പുലര്‍കാലേ പെയ്ത കനത്ത മഴയുടെ ഈറന്‍ നുകര്‍ന്ന് അമ്മയുടെ കയ്യും പിടിച്ചു സ്കൂളിലേക്ക് പോകുന്ന ആ പഴയകാലം എങ്ങോ പോയ്മരഞ്ഞെങ്കിലും സുഖമുള്ളൊരു നനവായി ഓര്‍മകള്‍ മനസ്സില്‍ പെയ്തിറങ്ങുന്നു .ഇനി പ്രവേശനോത്സവത്തിന്റെ ആരവമാണ് കുട്ടികളെ വരവേല്‍ക്കാന്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത ക്ലാസ്സുകളും ,വര്നബലൂനുകളും തോരണങ്ങളും ഒക്കെയായി സ്കൂളുകള്‍ ഒരുങ്ങികഴിഞ്ഞു .സര്‍ക്കാരിനും അഭിമാനിക്കാം പുസ്തകങ്ങള്‍ നേരത്തെ തയാരക്കിക്കഴിഞ്ഞു ,അധ്യപകര്‍ക്കാവശ്യമായ പരിശീലനം ആദ്യമേ നല്‍കികഴിഞ്ഞു അങ്ങനെ എല്ലാംകൊണ്ടും ഐശ്വര്യപൂര്‍ണമായ തുടക്കം .
ഇത് നാണയത്തിന്റെ തിളക്കമുള്ള വശം എന്നാല്‍ മരുഭാഗമോ ദുര്‍ഗന്ധം വമിക്കുന്ന ചന്തപോലെ മുഷിഞ്ഞു കിടക്കുന്നു അതിന്റെ പ്രത്യക്ഷ തെളിവാണ് സ്വശ്രയരംഗം .ഭാരതത്തില്‍ ആധുനിക വിദ്യാഭ്യാസം നടപ്പില്‍ വരുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച മിഷിനരിമാരുടെ പരമ്പരയില്‍ പെട്ടവരാണ് ഞങ്ങള്‍ എന്ന് അഹങ്കരിക്കുന്നവര്‍ ഇന്ന് തങ്ങളുടെ കീഴിലുള്ള വിദ്യസ്ഥാപനങ്ങളെ പൂര്‍ണമായും കച്ചവടമാനസിലൂടെ നോക്കുമ്പോള്‍ ഇന്നും പകുതിയോളം പേര്‍ അത്താഴ പട്ടിണിക്കാരായ ഈ നാട്ടില്‍ വിദ്യ നേടാനുള്ള സാധാരണക്കാരന്റെ അവകാശങ്ങളെ ഹനിക്കുകയാണ് ചെയ്യുന്നത് .മാനെജെമെന്റ്റ് സീറ്റില്‍ ഫീസ് കൂട്ടണം എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചപ്പോള്‍ ഗവേന്‍മെന്റ് സീറ്റില്‍ പത്തു ശതമാനം സ്ഥാപനം പ്രധിനിധികരിക്കുന്ന സമുദായത്തിന് നല്‍കണം എന്ന പുതിയ ആവശ്യമാണ് സ്വാശ്രയക്കാര്‍ മുന്നോട്ടു വയ്ക്കുന്നത് .തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന പദവികള്‍ വിദ്യാഭ്യാസ കച്ചവടത്തിന്റെ പേരില്‍ ദുര്‍വിനിയോഗം ചെയ്യുന്നവര്‍ ഒന്നോര്‍ക്കുക ഒരുനാള്‍ നിങ്ങള്‍ വിദ്യ നിഷേധിക്കുന്ന പാവങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ മറുപടി പറഞ്ഞെ പട്ടു അന്ന് എത്ര തവണ ഗംഗയില്‍ മുങ്ങിയാലും ,കുംബസാരിചാലും ഹജ്ജിനു പോയാലും ആ പാപഭാരം നിങ്ങളെ പിന്തുടരും
Tuesday, June 1, 2010
Subscribe to:
Post Comments (Atom)
പ്രിയ മനു,
ReplyDeleteബൂലോകത്തേക്ക് ഹൃദ്യമായ സ്വാഗതം
തുടക്കം നന്നായി .............
നല്ല എഴുത്തുകള്‍ക്ക് കണ്ണു കൊടുക്കുക.
എന്നു പറഞ്ഞത് എന്‍റെ ബ്ലോഗ് വായിക്കാനല്ല കേട്ടോ,
നിന്നെ പോലെ ഉള്ളു അതു കൊണ്ടു തന്നെ എന്റെം വായിക്കണം...
എന്‍റെ ആശംസകള്‍
സസ്നേഹം റൂബിന്‍