Wednesday, June 30, 2010

ഇറോം ഷര്‍മിള

സത്യാഗ്രഹം മഹാത്മജി ലോകത്തിനു നല്‍കിയ സമരായുധം .നാം ഇന്ന് കാണുന്ന രാഷ്ട്രീയക്കാരുടെ സത്യാഗ്രഹ നാടകമല്ലതു .സത്യാഗ്രഹം വിജയിപ്പിക്കാന്‍ ഒരു കര്‍മ്മയോഗിയെക്കൊണ്ടേ കഴിയു  എന്തെന്നാല്‍ അത് സ്വയം ശിക്ഷിച്ചുകൊണ്ട് അന്യന്റെ തെറ്റുകള്‍ തിരുത്താനുള്ള മൂര്‍ച്ചയേറിയ ആയുധമാണ് .
                        
അവള്‍ ഇന്നും മൌനത്തിന്‍ മൂടുപടമണിഞ്ഞിരുന്നു
അര്‍ത്ഥതലങ്ങള്‍ നൂറുനൂരുലരാ മൌനം
രാജ്യത്തിന്‍ മനസാക്ഷി മുന്നില്‍ തെങ്ങലകുമ്പോള്‍
പത്തുവര്‍ഷം പിന്നില്‍ മണിപ്പൂരില്‍
മൌനത്തിന്‍ വാല്‍മീകമണിഞോരാ പെണ്‍കൊടി
സത്യാഗ്രഹം പിറന്നൊരീ മണ്ണില്‍ ധര്‍മ്മ
ത്തിന്‍ തിരുപ്പിരവിക്കായിന്നും സത്യഗ്രഹമിരിക്കുന്നു
ധന്ടകാരന്യം ധഹിപ്പിചോരഗ്നിപോല്
ജ്ജ്വലം അവള്‍ പേര്‍ ഇറോം ഷര്‍മിള
പിറന്ന മണ്ണിന്‍ മാനം കാക്കെണ്ടാവര്‍
കൂടെ പിറന്ന പെണ്ണിന്‍ മാനം കവര്‍ന്നപ്പോള്‍
അധികാരവര്‍ഗം മുതലക്കന്നീരിന്‍ പടം പൊഴിച്ചപ്പോള്‍
സ്വയം ശിക്ഷിച്ചുകൊണ്ട ഭാരതസ്ത്രീ തന്‍
ഭാവ ശുധിക്കായി വേറിറ്റൊരീ സമരത്തിന്‍ വാതില്‍ തുറന്നവള്‍
പുതു നൂറ്റാണ്ടിന്‍ പിറവിയിലെപ്പോഴോ 
പിരവിയെടുത്തോരാ ശപഥവും  കാനുകയില്ലിനി
ഞാന്‍ എന്നെപ്പെറ്റൊര മാതാവിനെയും നീതി കിട്ടും വരെ
കണ്‍ പാര്‍തിടുമോ ഇനിയെങ്കിലും ദുരമൂതോരാധികാരവര്‍ഗവും
                                           ഇത് കവിതയാണോ അറിയില്ല മനസ്സില്‍ നിസ്സഹായതയുടെ കനലുകള്‍ എരിയുമ്പോള്‍ ഉള്ളില്‍ തോന്നിയ രോഷം കുത്തിക്കുരിച്ചതാണ് .തെറ്റ് കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും പൊറുക്കുക .ഉദ്ദേശ്യ ശുധിയോര്‍ത്തു മാപ്പ് തന്നീടുക

Thursday, June 17, 2010

കത്തോലിക്കാസഭ ,ആത്മീയത ,കച്ചവടം

യേശുവിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന കുത്തക സ്ഥാപനമായി മാറിയിരിക്കുകയാണ് ഇന്ന് കത്തോലിക്കാസഭ .ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്മാരുടെ പട്ടികയെടുത്താല്‍ അതില്‍ സഭയും പെടും ബംഗ്ലൂര്‍ ,മദ്രാസ്‌ തുടങ്ങിയ നഗരങ്ങളിലോക്കെപ്പോയാല്‍ ഇക്കാര്യം നമുക്ക് മനസ്സിലാക്കാന്‍ കഴിയും .എന്തിനെരെപ്പരയുന്നു നമ്മുടെ കോട്ടയം ,പാല പ്രദേശങ്ങളിലൂടെയൊന്നു കണ്ണോടിക്കുക മര്‍മപ്രധാനമായ ഭാഗങ്ങളെല്ലാം സഭയുടെ അധീനതയിലാണ് .ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പണമാണ് സഭയുടെ സമ്പത്ത് അതില്‍ പകുതിയിലേറെയും ചെലവഴിക്കുന്നതാകട്ടെ വൈദികരുടെയും ,കന്യസ്ത്രീകളുടെയും കുറ്റകൃത്യങ്ങളും ,അവിസുധബന്ധങ്ങളും മരച്ചുവക്കാനാണ് എന്നത് പരസ്യമായ രഹസ്യമാണ് .
സഭയുടെ ഏതെങ്കിലും ഒരുസ്ഥാപനം പോലും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതായി അറിവില്ല ലഭേച്ചയില്ലാതെ ഏതെങ്കിലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ചിന്തിക്കേണ്ടിയിരിക്കുന്നു .ചാരിറ്റബിള്‍ എന്ന നിഴലിലയതുകൊണ്ട് നയപ്പൈസ നികുതിയും അടയ്കണ്ട. ഇതിനെയൊക്കെ ആരെങ്കിലും വിമര്ഷിചാലോ അവരൊക്കെ മതവിദ്വെഷികള്‍ ,കമ്മ്യൂണിസം വളര്‍ത്തുന്നവര്‍ ,നുനപ്ക്ഷവിരോധികള്‍ .ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല കേരളത്തില്‍ ആദ്യ തൊഴിലാളിപക്ഷ സര്‍ക്കാര്‍ വന്ന കാലം മുതല്ക്കെയുല്ലതാണ് ഭുപരിഷ്ക്കരണ നിയമത്തോടെ ജന്മിത്വം നഷ്ടപ്പെട്ട നായര്‍ പ്രമാണിമാരുടെ സഹായത്തോടെ വിമോചനസമരം എന്ന അസംബന്ധനാടകം അവര്‍ ഇവിടെ കെട്ടിയാടി .ആത്മര്‍ദ്ധമായി ചോദിക്കട്ടെ ഒരു ദൈവ വിശ്വാസിക്ക് ദൈവവുമായി സംവദിക്കാന്‍ ഒരിക്കലും മൂന്നമതൊരാളുടെ സഹായം വേണ്ടിവരുന്നില്ല അങ്ങനെയെങ്കില്‍ അത് സഭയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുകയില്ലേ .
സത്യത്തിനുവേണ്ടി നിലകൊള്ളുന്നവരാണ് എന്ന് ഊണിലും ഉറക്കത്തിലും പറയുന്ന സഭ അവരുടെ ആ പറച്ചിലില്‍ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കില്‍ അഭയക്കേസില്‍ പ്രതികളാണ് എന്ന് കണ്ടെത്തിയവരെ എന്തിനു സംരക്ഷിക്കാന്‍ ശ്രമിച്ചു ,പോത്ത്കലില്‍ ആരോപണ വിധേയനായ പുരോഹിതനെ എന്തിനുവേണ്ടി രായ്ക്കു രാമാനം നാടുകടത്തി .കുറ്റം ചെയ്തിട്ടില്ലെന്‍കില്‍ പിന്നെ നിങ്ങള്‍ ആരെയാണ് പേടിക്കുന്നത് .അന്തസ്സായി നട്ടെല്ല് നിവര്‍ത്തി അന്വേശനത്തെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്. ഞങ്ങള്‍ പറഞ്ഞാല്‍ വിശ്വാസികള്‍ എന്തും അനുസരിക്കും എന്ന ധര്ഷ്ട്യമല്ലേ നിങ്ങളെ ഭരിക്ക്ന്നത് ,ആ ധര്ഷ്ട്യമല്ലേ വീണ്ടും കൊട്ടൂരുമാരെയും സെഫിമാരെയും സൃഷ്ടിക്കുന്നത് .സിസ്റര്‍ ജെസ്മി പറഞ്ഞതുപോലെ എന്നെന്കിലുമോരിക്കല്‍ ഇവര്‍ നേരെയാകുമായിരിക്കും കാരണം യേശുവല്ലേ സഭയുടെ ശിരസ്സ്‌ .

Wednesday, June 9, 2010

കാല്‍കീഴില്‍ സ്വപ്നം വിടരുമ്പോള്‍

ഒരാരവം പതുക്കെ ചിരകടിച്ചുയരുകയാണ് .ദിനങ്ങള്‍ പിന്നിടുമ്പോള്‍ ജൂണ്‍ പതിനൊന്നിന്റെ സായാഹ്നം മുതല്‍ മുപ്പതു ദിനരാത്രങ്ങള്‍ കാതടിപ്പിക്കുന്ന ഇരമ്പം വന്‍കരകളില്‍ നിന്ന് വന്കരകളിലേക്ക് പടരുകയായി .ലോകജനതയുടെ സ്വപ്നങ്ങളില്‍ സ്വര്നചിരകുള്ള കുതിരപ്പുരത്തെരി കളിത്തട്ടിലെ രാജകുമാരന്മാരെത്തുന്നു അവര്‍ത്തീര്‍ക്കുന്ന കളിയുടെ ചടുല താളങ്ങളില്‍ നാം സ്വയം മറന്നു അനുരാഗവിവശരാഗുന്നു.ജയിക്കുമ്പോള്‍ അലറിവിളിച്ചും, അട്ടഹസിച്ചും ,നിസ്സഹായതയുടെ കന്നുനീര്തുള്ളിയില്‍ നഷ്ടബോധത്തിന്റെ തീച്ചൂളയില്‍ നീരിയും കാലം കരുതിവച്ച മഹാമെലക്ക് നാലുവര്‍ഷം കൂടുംബോലോരിക്കല്‍ നാം സാക്ഷിയാവുന്നു .  കാലം അതില്‍ വരുത്തിയ എല്ലാ വ്യതിയനതോടെയും ഇരുള്‍ വെളിച്ചങ്ങലോടെയും ഈ കളി നമ്മുടെ മനസ്സിന്റെ ഉള്ളരകളിലെവിടെയോ കൂടുകൂട്ടുന്നു .ആഫ്രിക്കയെന്നോ യൂരോപ്പെന്നോ ക്ലബെന്നോ രാജ്യമെന്നോ വ്യത്യാസമില്ലാതെ നല്ല ഫുട്ബോള്‍ തിരയെ തന്നിലെക്കകര്ഷിക്കുന്ന കരയെപ്പോലെ ലോകമനസ്സാക്ഷിയെ തന്നിലെക്കടുപ്പിക്കുന്നു .നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പ്‌ യോഗ്യതക്കായി പടവെട്ടിയ ഇരുന്നോറോളം രാജ്യങ്ങള്‍ എന്നുരിലേറെ മത്സരങ്ങള്‍ രണ്ടായിരത്തില്‍ പരം ഗോളുകള്‍ രണ്ടുകോടിയോളം കാണികള്‍  അവരില്‍ നിന്ന് മുപ്പത്തിരണ്ട് ടീമുകള്‍ ആഫ്രിക്ക  ഒരുങ്ങിക്കഴിഞ്ഞു ഇരുട്ടിന്റെ ആസുരതയെ പ്രകസമാനമാക്കാന്‍ ആവെഷക്കടളിരംബുന്നു .അതിലേക്കു മനസ്സോരുങ്ങിക്കഴിഞ്ഞു

Tuesday, June 1, 2010

വിദ്യ അഭ്യാസമാവുമ്പോള്‍

വീണ്ടുമൊരു ജൂണ്‍ ഒന്ന് മനസിന്റെ കളരിയില്‍ അറിവിന്റെ ആദ്യാക്ഷരം തെളിയിക്കുന്ന ഗുരുദേവന് ദക്ഷിണവച്ച് നാല് ലക്ഷത്തോളം കുരുന്നുന്നുകള്‍ ഇന്ന് അക്ഷരമുട്ടതെക്ക് .പുലര്‍കാലേ പെയ്ത കനത്ത മഴയുടെ ഈറന്‍ നുകര്‍ന്ന് അമ്മയുടെ കയ്യും പിടിച്ചു സ്കൂളിലേക്ക് പോകുന്ന ആ പഴയകാലം എങ്ങോ പോയ്മരഞ്ഞെങ്കിലും സുഖമുള്ളൊരു നനവായി ഓര്‍മകള്‍ മനസ്സില്‍ പെയ്തിറങ്ങുന്നു .ഇനി പ്രവേശനോത്സവത്തിന്റെ ആരവമാണ് കുട്ടികളെ വരവേല്‍ക്കാന്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത ക്ലാസ്സുകളും ,വര്നബലൂനുകളും തോരണങ്ങളും ഒക്കെയായി സ്കൂളുകള്‍ ഒരുങ്ങികഴിഞ്ഞു .സര്‍ക്കാരിനും അഭിമാനിക്കാം പുസ്തകങ്ങള്‍ നേരത്തെ തയാരക്കിക്കഴിഞ്ഞു ,അധ്യപകര്‍ക്കാവശ്യമായ പരിശീലനം ആദ്യമേ നല്‍കികഴിഞ്ഞു അങ്ങനെ എല്ലാംകൊണ്ടും ഐശ്വര്യപൂര്‍ണമായ തുടക്കം .
ഇത് നാണയത്തിന്റെ തിളക്കമുള്ള വശം എന്നാല്‍ മരുഭാഗമോ ദുര്‍ഗന്ധം വമിക്കുന്ന ചന്തപോലെ മുഷിഞ്ഞു കിടക്കുന്നു അതിന്റെ പ്രത്യക്ഷ തെളിവാണ് സ്വശ്രയരംഗം .ഭാരതത്തില്‍ ആധുനിക വിദ്യാഭ്യാസം നടപ്പില്‍ വരുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച മിഷിനരിമാരുടെ പരമ്പരയില്‍ പെട്ടവരാണ് ഞങ്ങള്‍ എന്ന് അഹങ്കരിക്കുന്നവര്‍ ഇന്ന് തങ്ങളുടെ കീഴിലുള്ള വിദ്യസ്ഥാപനങ്ങളെ പൂര്‍ണമായും കച്ചവടമാനസിലൂടെ നോക്കുമ്പോള്‍ ഇന്നും പകുതിയോളം പേര്‍ അത്താഴ പട്ടിണിക്കാരായ ഈ നാട്ടില്‍ വിദ്യ നേടാനുള്ള സാധാരണക്കാരന്റെ അവകാശങ്ങളെ ഹനിക്കുകയാണ് ചെയ്യുന്നത് .മാനെജെമെന്റ്റ് സീറ്റില്‍ ഫീസ്‌ കൂട്ടണം എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചപ്പോള്‍ ഗവേന്‍മെന്റ് സീറ്റില്‍ പത്തു ശതമാനം സ്ഥാപനം പ്രധിനിധികരിക്കുന്ന സമുദായത്തിന് നല്‍കണം എന്ന പുതിയ ആവശ്യമാണ്‌ സ്വാശ്രയക്കാര്‍ മുന്നോട്ടു വയ്ക്കുന്നത് .തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന പദവികള്‍ വിദ്യാഭ്യാസ കച്ചവടത്തിന്റെ പേരില്‍ ദുര്‍വിനിയോഗം ചെയ്യുന്നവര്‍ ഒന്നോര്‍ക്കുക ഒരുനാള്‍ നിങ്ങള്‍ വിദ്യ നിഷേധിക്കുന്ന പാവങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ മറുപടി പറഞ്ഞെ പട്ടു അന്ന് എത്ര തവണ ഗംഗയില്‍ മുങ്ങിയാലും ,കുംബസാരിചാലും ഹജ്ജിനു പോയാലും ആ പാപഭാരം നിങ്ങളെ പിന്തുടരും

Monday, May 31, 2010

മാതൃഭൂമിക്ക് ആശംസകള്‍

ആലപ്പുഴ കേള്‍ക്കുമ്പോഴേ അഭിമാനം തോന്നുന്ന പേര് മലയാള ചരിത്രത്തില്‍ വിപ്ലവത്തിന്റെ ചെങ്കൊടിയേന്തിയ മണ്ണ് .ആധുനിക നാടകത്തിന്റെയും മലയാള സിനിമയുടെയും യവനിക ഉയര്‍ന്നതും ഇവിടെത്തന്നെ .ഇവിടെ നിന്നും അക്ഷരലോകത്തിന്റെ തറവാട്ടു മുറ്റത്തേക്ക് നിങ്ങളെ കൂടിക്കൊണ്ടു പോകാന്‍ മാതൃഭൂമി മേയ് മുപ്പതു മുതല്‍ പ്രസിദ്ധികരണം ആരംഭിക്കുന്നു

ആശംസകള്‍

സമര്‍പ്പണം

ബ്ലോഗിങ്ങ് എന്ന പണിയില്‍ ഒരു താല്‍പര്യവും ഇല്ലാതിരുന്ന എന്നെ ഈ നിലയിലേക്ക് എത്തിച്ച പോങ്ങുമൂടന് ഞാന്‍ ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു